ശശിക്കെതിരെ കണിശമായും നടപടിയുണ്ടാകും: വി.എസ്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ മെല്ലപ്പോക്ക് സമീപനം തുടരുന്നതിനിടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആവര്‍ത്തിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട്, സ്ത്രീ വിഷയം ആയതിനാല്‍ കണിശമായും നടപടിയുണ്ടാകും. പഠിച്ചിട്ടും വേണം നടപടി സ്വീകരിക്കാനെന്നും വി.എസ് മറുപടി നല്കി.

അതേസമയം, ശശിക്കെതിരായ പീഡന പരാതിയെ കുറിച്ച് അറിയില്ലെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എന്ത് പറഞ്ഞാലും വിവാദമാകും. പക്ഷം പിടിക്കാനില്ലെന്നും ശൈലജ മാദ്ധ്യമങ്ങളോടു പറഞ്ഞു. സുപ്രീംകോടതി അനുവദിച്ചാല്‍ നാലു മെഡിക്കല്‍ കോളജുകളിലെ പ്രവേശനം പുനരാരംഭിക്കും. ഹൈക്കോടതി പറഞ്ഞിട്ടാണ് അഡ്മിഷന് തുടങ്ങിയത്. സുപ്രീം കോടതിയെ വിമര്‍ശിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി.

