ശരണ്‍ദേവിന്റെ ഹാര്‍മോണിയം കച്ചേരി ആസ്വാദകരുടെ മനം കവർന്നു

കൊയിലാണ്ടി: ഉത്സവ ലഹരിയുടെ ഉച്ചവെയിലില്‍ പൊള്ളിനിന്ന ജനത്തിന് എസ്. ശരണ്‍ദേവിന്റെ ഹാര്‍മോണിയം കച്ചേരി കുളിര്‍മഴയായി. 2010-ല്‍ വാഹനാപകടത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ശരണ്‍ദേവ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ശരണ്‍ദേവിന് സംഗീതം വെറുമൊരു പാഠ്യവിഷയമല്ല. മൃതസഞ്ജീവനിയാണ്. നവരാഗ വര്‍ണത്തോടെ ആരംഭിച്ച കച്ചേരിയില്‍,നാട്ടരാഗവും കര്‍ണാടക ഹംസധ്വനിയും ഹിന്ദോളവും ശുദ്ധധന്യാസിയും പിന്നെ, ശരണ്‍ദേവിന് ദേശീയ യുവജനോത്സവത്തില്‍ പ്രവേശം നേടിക്കൊടുത്ത ഹിന്ദുസ്ഥാനി ഇനങ്ങളും ഒഴുകിയെത്തി. കാളിയാട്ടം അഞ്ചാം ദിവസത്തിന്റെ അന്തിയില്‍ കലാമണ്ഡലം തായമ്പക അരങ്ങേറി.കോഴിക്കോട് രംഗഭാഷയുടെ സത്യവാന്‍ സാവിത്രി നാടകവും ഉണ്ടായിരുന്നു.
