വ്യാപാര മേഖല സംരക്ഷിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി : കോവിഡിൻ്റെ പേരിൽ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. 10 ലക്ഷത്തോളം വരുന്ന വ്യാപാരികളെയും 25 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ കുടുംബങ്ങളെയും സംരക്ഷിക്കണമെന്നും, വ്യാപാരികൾക്ക് അടിയന്തിര ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും, കടക്കണിയിൽ അകപ്പെട്ട വ്യാപാരികൾക്ക് സർക്കാർ ഗ്യാരണ്ടിയിൽ ലോൺ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൗൺസിലർ കെ. എം. സുമതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെഎം രാജീവൻ അധ്യക്ഷത വഹിച്ചു.
വ്യാപാരികളയാ വനിത കൗൺസിലർമാർക്ക് സ്വീകരണം നൽകി. വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻദാസ് യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി ഇസ്മായിൽ, എം ശശീന്ദ്രൻ, ജലീൽ മൂസ, റിയാസ് അബൂബക്കർ, ജെകെ ഹാഷിം, വിപി ബഷീർ, ഷീബ ശിവാനന്ദൻ, ഉഷ മനോജ്, റോസ് ബെന്നേറ്റ്, ഷൌക്കത്ത്, ശിഖ എന്നിവർ സംസാരിച്ചു.

