വ്യാപാരി വ്യവസായി സമിതി ജി.എസ്.ടി ഓഫീസിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: ജിഎസ്‌ടി കൗൺസിലിന്റെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജി.എസ്.ടി ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡണ്ട് വി. കെ സി മമ്മത്‌കോയ ഉദ്‌ഘാടനം ചെയ്‌തു. സാങ്കേതികപ്പിഴവുകളുടെ പേരിലുള്ള ലേറ്റ് ഫീയും പെനാൽറ്റിയും ഒഴിവാക്കുക, ടെസ്‌റ്റ് പർച്ചേസിന്റെ പേരിലുള്ള ദ്രോഹ നടപടി നിർത്തിവയ്‌ക്കുക, ഭീമമായ പിഴചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു.

എരഞ്ഞിപ്പാലത്തു നിന്ന് പ്രകടനമായാണ് വ്യാപാരികൾ എത്തിയത്. ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് സൂര്യ അബ്‌ദുൾ ഗഫൂർ അധ്യക്ഷനായി. കെ. എം റഫീക്ക്, സി. വി ഇഖ്‌ബാൽ, ബി. എം ശശീന്ദ്രൻ, ചന്ദ്രോത്ത് സെബാസ്‌റ്റ്യൻ, ഗഫൂർ രാജധാനി, ടി. മരയ്‌ക്കാർ, കെ. സോമൻ എന്നിവർ സംസാരിച്ചു.


