വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്ബി: കാട്ടുപന്നികളെ തുരത്താന്‍ സ്‌ഥാപിച്ച വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാകൊല്ലൂര്‍ കടാങ്കോട്ടില്‍ പള്ളിയിലില്‍ പരേതനായ നാരായണന്റെ മകന്‍ മണികണ്ഠ (സുന്ദരന്‍ – 40 -) നാണ് മരിച്ചത്.
സ്വാകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ വൈദ്യുതി കമ്ബി കെട്ടിയതില്‍ നിന്നും ഷേക്കേറ്റാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 ഓടെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. കൊടലൂര്‍ കല്ലേക്കാട്ടില്‍ സൈതലവിയുടെ ഉടമസ്ഥതയിലുള്ളതാണ് കൃഷിഭൂമി.

കൃഷി സംരക്ഷിക്കാനെന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ ജനവാസസ്ഥലങ്ങളില്‍ ഇത്തരം കമ്ബിവേലികള്‍ സ്ഥാപിക്കുന്നതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ ആക്ഷേപമുണ്ട്. ഒരു വര്‍ഷമായി ഇത്തരത്തിലുള്ള കമ്ബിവേലികള്‍ കൊടലൂരിലെ പല ഇടങ്ങളിലും ഉണ്ടെന്നും വൈകീട്ട് അഞ്ചു മണിക്ക് ശേഷം ഇത്തരം പ്രദേശങ്ങളിലൂടെയുള്ള യാത്ര പോലും അപകടകരമാണെന്നും നാട്ടുകാര്‍ പറയുന്നു. പൊതു സ്ഥലങ്ങളെ കൂടി ബാധിക്കുന്ന രീതിയിലാണ് ഇവിടെ വൈദ്യുതി കമ്ബികള്‍ സ്ഥാപിച്ചിരിക്കുന്നത്.

മണികണ്‌ഠന്റെ മരണത്തിന് ഉത്തവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമന്നാണ് നാട്ടുകാരുടെ ആവശ്യം. പോലീസും, കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ, സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ പി വിനയകുമാര്‍, ലോക്കല്‍ സെക്രട്ടറി പി വിജയകുമാരന്‍ എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു മീനാക്ഷിയാണ് അമ്മ. ഗോപാലകൃഷ്ണന്‍, രാജന്‍, രമണി, രാധാമണി, ഉഷ എന്നിവര്‍ സഹോദരങ്ങളാണ്.

