KOYILANDY DIARY

The Perfect News Portal

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ LDFന് കാന്തപുരത്തിന്റെ പിന്തുണ

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കാന്തപുരം എ.പി വിഭാഗം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പിപി ബഷീറിന് വോട്ട് ചെയ്യണമെന്ന സംഘടനയുടെ കീഴ്ഘടകങ്ങള്‍ക്ക് നേതാക്കള്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രസ്താവന വേണ്ടെന്നാണ് തീരുമാനം.

വഖഫ് പ്രശ്നങ്ങളില്‍ മുസ്ലിം ലീഗ് കാന്തപുരം സുന്നികളോട് വിവേചനം കാണിച്ചുവെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇടതുസ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പിപി ബഷീറിന് വോട്ടുചെയ്യണമെന്ന് കാന്തപുരം സുന്നികളുടെ സംഘടനകളായ എസ്വൈഎസ്, എസ്‌എസ്‌എഫ്, മുസ്ലീം ജമാഅത്ത് തുടങ്ങിയവയുടെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പരസ്യമായി നിലപാടെടുത്തത് സംഘടനയില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു. വേങ്ങര മണ്ഡലത്തില്‍ ഒതുക്കുങ്ങല്‍, വേങ്ങര, ഊരകം പഞ്ചായത്തുകളില്‍ നിര്‍ണായ സ്വാധീനം കാന്തപുരത്തിനുണ്ട്. നാല്‍പ്പതിനായിരത്തോളം വോട്ടുകള്‍ സ്വന്തമായുണ്ടെന്നാണ് അവകാശപ്പെടുന്നത്.

Advertisements

2004 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ടികെ ഹംസയുടെ അട്ടിമറി വിജയത്തില്‍ കാന്തപുരം സുന്നികളുടെ പിന്തുണയുണ്ടായെന്ന് വിലയിരുത്തിയിരുന്നു. വേങ്ങരയില്‍ മുസ്ലിംലീഗിനും ലീഗിനെ പിന്തുണക്കുന്ന സമസ്തയുടെയും മുമ്ബില്‍ കരുത്തുതെളിയിക്കുകയാണ് കാന്തപുരം സുന്നികളുടെ ലക്ഷ്യം.

ഇതിനിടെ സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുള്‍ മജീദ്, ഇബ്രാഹിം എം.വി. എന്നിവര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ ഇനി മത്സരരംഗത്ത് ആറു പേരാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *