KOYILANDY DIARY.COM

The Perfect News Portal

വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ഒരു കോടിയുടെ വാഹനം

കാസര്‍കോട്:  വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് തുടക്കമാവുകയാണ്. സാമൂഹ്യ നീതി നിഷേധിയ്ക്കപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയെന്നാണ് വിശദീകരണം. എന്നാല്‍ വെള്ളാപ്പള്ളി യാത്ര തുടങ്ങും മുമ്പേ ഉണര്‍ന്നത് വിവാദങ്ങളാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്ക് വെള്ളാപ്പള്ളി നടേശന്‍ ഉപയോഗിയ്ക്കുന്ന വാഹനം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം. ഒരു കോടിരൂപയാണ് ഈ വാഹനം തയ്യാറാക്കാന്‍ ചെലവഴിച്ചതെന്നാണ് പറയുന്നത്. ഈ പണം ആരുടേതാണ്.

Share news