മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം
മലപ്പുറം > ഇന്ന് അതിരാവിലെ കൊണ്ടോട്ടിക്കു സമീപം ഐക്കരപ്പടിയില്‍ ഉണ്ടായ അപകടത്തില്‍ സഹോദരങ്ങളായ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രവീന്ദ്രന് (54), ദേവി (67), ഒാമന, സഹോദരങ്ങളായ സൂര്യ (13), അതുല്‍ (15) എന്നിവരാണു മരിച്ചത്. ദേവിയുടെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം സേലത്തുനിന്നു കണ്ണൂരിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിക്ക്പിറകില്‍ ഇടിച്ചുകയറിയായിരുന്നു അപകടം ഉണ്ടായത്. 9 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.