KOYILANDY DIARY

The Perfect News Portal

വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പുതിയ സര്‍ക്കുലര്‍. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പോലീസായിരിക്കും. വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക് സമ്മര്‍ദത്തിന് വഴങ്ങി അവസരം നല്‍കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

വിദഗ്ധരായ തൊഴിലാളികളെയേ കരിമരുന്ന് പ്രകടനം നടത്താന്‍ അനുവദിക്കാവൂ. കാണികളെ നിയന്ത്രിക്കാനും പോലീസിന് കഴിയണം. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാല്‍ റാങ്ക് ഏതെന്ന് നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സാധാരണ വെടിക്കെട്ട് അപകടം ഉണ്ടാകുമ്ബോള്‍ ജില്ലാ ഭരണകൂടത്തില്‍ പഴിചാരി രക്ഷപെടുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുക. സ്ഥലത്തെ ക്രമസമാധാന പ്രശ്നം നോക്കുക മാത്രമാണ് ഞങ്ങളുടെ ജോലിയെന്ന നിലപാടും സ്വീകരിക്കും. ഇത് മുന്നില്‍കണ്ടാണ് ഉത്സവകാലം എത്തിയതോടെ വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച്‌ പോലീസ് സ്വീകരിക്കേണ്ട കര്‍ശന നിലപാടുകള്‍ വ്യക്തമാക്കി ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *