വീട്ടില്‍ മോഷണം: നാലുപവന്‍ സ്വര്‍ണവും 34,000 രൂപയും നഷ്ടപ്പെട്ടു
കോഴിക്കോട്: വെള്ളയില്‍ ശാലത്ത് പ്രേമാ സ്റ്റീഫന്റെ വീട്ടില്‍ മോഷണം. നാലുപവന്‍ സ്വര്‍ണവും 34,000 രൂപയും നഷ്ടപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് വെള്ളയില്‍ പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന ചിരവയും കൈക്കോട്ടും ഉപയോഗിച്ചാണ് വാതിലിന്റെ ടവര്‍ ബോള്‍ട്ട് തകര്‍ത്തത്. വെള്ളയില്‍ എസ്.ഐ. പി. ജംഷീദ്, വിരലടയാള വിദഗ്ധന്‍ എസ്.വി. വല്‍സരാജ് എന്നിവരെത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി.




