വി.വി. ബിജുമാസ്റ്ററുടെ നിര്യാണത്തിൽ സ്‌ക്കൂൾ പി.ടി.എ അനുശോചിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂൾ ഓഫീസ് അസിസ്റ്റന്റ് വി.വി. ബിജുവിന്റെ നിര്യാണത്തിൽ സ്കൂൾ പി.ടി.എ അനുശോചനം രേഖപ്പെടുത്തി. കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. ബാലൻ നായർ, ഹെഡ്മാസ്റ്റർ, എൻ. ശേഖരൻ, വി. എച്ച്. ഹാരിഷ്, സി.കെ. ബാലകൃഷ്ണൻ, കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
