വികസനം മറന്നു; മോദിയെ വിമര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കക്കഡെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. മോദി വികസനവിഷയം മറന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോല്‍വിക്ക് കാരണമായതെന്ന് പാര്‍ട്ടി എംപി സഞ്ജയ് കക്കഡെ പറഞ്ഞു. ബിജെപി ലക്ഷ്യം വച്ചിരുന്നത് അയോധ്യയയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിലും പ്രതിമകള്‍ നിര്‍മിക്കുന്നതിലും സ്ഥലപ്പേരുകള്‍ മാറ്റുന്നതിലുമായിരുന്നുവെന്നും സഞ്ജയ് കുറ്റപ്പെടുത്തി.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി തോല്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഫലം വിസ്മയിപ്പിക്കുന്നതാണെന്നും സഞ്ജയ് പറഞ്ഞു.

