KOYILANDY DIARY

The Perfect News Portal

വിശ്വപൗരൻ നാളെ പ്രകാശനം ചെയ്യും

ശശി കോട്ടിൽ എഴുതിയ വിശ്വപൗരൻ നാളെ പ്രകാശനം ചെയ്യും.. കൊയിലാണ്ടി; മാർക്സിന്റെ വിയോഗം അറിയിച്ച് എംഗൽസ് നടത്തിയ പ്രതികരണം.. സഖാക്കളേ, സദയം ശ്രവിച്ചാലും സമര സൂര്യൻ അസ്തമിച്ചിരിക്കുന്നു. വിപ്ലവ കാഹളം നിലച്ചിരിക്കുന്നു. തൊഴിലാളി വർഗം അനാഥമായിരിക്കുന്നു, കാൾ മാർക്സ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മാർക്സിനെ മണ്ണിൽ നിന്നും കവർന്നെടുക്കാൻ മൃത്യുവിന് കഴിഞ്ഞു. പക്ഷേ, പ്രിയ സഖാക്കളെ തൊഴിൽ ശാലകളിൽ സൈറൺ മുഴങ്ങുന്ന കാലത്തോളം അദ്ദേഹം ഇവിടെ വസിക്കും, ജീവിച്ചിരിക്കും തൊഴിലാളികളുടെ ഹൃദയത്തിൽ… മാർക്സിന്റെ വിയോഗം അറിയിച്ച് എംഗൽസ് നടത്തിയ ആ പ്രതികരണം ലോകമെങ്ങും ഇപ്പോഴും കേട്ടുകൊണ്ടിരിക്കയാണ്.

മാർക്സിന്റെ ജീവിതകഥയും മാർക്സിസത്തിന്റെ പ്രസക്തിയും കഥാപ്രസംഗ രീതിയിൽ വിവരിക്കുകയാണ് ശശി കോട്ടിൽ എഴുതിയ ‘വിശ്വപൗരൻ‘ എന്ന പുസ്തകത്തിൽ.. പുസ്തകം വ്യാഴാഴ്ച പ്രകാശിപ്പിക്കും. മാർക്സ് , എംഗൽസ് , ജെന്നി എന്നിവരുടെ അനുഭവത്തിലൂടെ മാർക്സിന്റെ ജീവിതം വരച്ചിടുന്നത്. കാലോചിതമായ രാഷ്ട്രീയ സാമൂഹ്യ ഇടപെടലാണ് പുസ്തകത്തിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതാരികയിൽ പറയുന്നു.

മീഡിയ അനാലിസിസ് ആൻഡ് റിസർച്ച് സെന്ററാണ് പ്രസാധകർ . വൈകിട്ട് അഞ്ചിന് ഇ എം എസ് ടൗൺ ഹാളിൽ സി പിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും . കാനത്തിൽ ജമീല എംഎൽഎ നഗരസഭാ ചെയർപേഴ്സൺ കെ പി സുധക്ക് കൈമാറി പ്രകാശിപ്പിക്കും. തുടർന്ന് ചന്ദ്രബോസ് ചേർത്തലയും, എസ് ശരൺദേവും ചേർന്ന് വിശ്വപൗരൻ കഥാ പ്രസംഗത്തിന്റെ ആദ്യ അവതരണം നടത്തും. സ്പേയ്സ് കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *