വിരമിച്ച ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി
        കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ സാംസ്കാകാരിക കൂട്ടായ്മയായ ഫ്രറ്റേണിറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കേരള ഗ്രാമീൺ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ നിന്നും വിരമിച്ച വി.ടി.അബ്ദുറഹിമാൻ, പി.കെ.അന്നപൂർണേശ്വരി, കെ. രമണി തുടങ്ങിയവർക്കാണ് യാത്രയയപ്പ് നൽകിയത്. റിട്ട: മുൻ ഏരിയാ മാനേജർ ജോസഫ് മാത്യു അദ്ധ്യക്ഷനായിരുന്നു.
കോഴിക്കോട് റീജ്യണൽ മാനേജർ കെ.പി.വാസുദേവൻ, ആർ.നാരായണൻ നായർ, ടി. യു ശ്രീധരൻ, എം. പി. രാമകൃഷ്ണൻ, എം.ആർ. ബാലകൃഷ്ണൻ, പി.കെ.ശ്രീധരൻ, ഒ.കെ. ബാലകൃഷ്ണൻ, കെ.സുകുമാരൻ, കെ.ബി.വിജയാനന്ദ്, ബാലകൃഷ്ണൻ പൂക്കാട്, കെ ശശിധരൻ എന്നിവർ സംസാരിച്ചു.



                        
