KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ – ഇല്ലത്ത് താഴ റോഡ് പ്രവൃത്തിയിൽ അഴിതമിതിയെന്ന് യൂത്ത് കോൺഗ്രസ്സ്: അന്വേഷണം നടത്തണം

കൊയിലാണ്ടി നഗരസഭയിലെ  പ്രധാന റോഡായ  വിയ്യൂർ – ഇല്ലത്തുതാഴെ  റോഡ്  നിർമ്മാണത്തിൽ  വ്യാപകമായി  അഴിമതി  നടന്നെന്ന് യൂത്ത് കോൺഗ്രസ്സ്. മാസങ്ങൾക്ക് മുൻപ് ടാറിങ് പ്രവർത്തി നടത്തിയ റോഡ് പൊട്ടിപ്പൊളിഞ്ഞു തുടങ്ങി.റോഡ് നിർമ്മാണ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഹാർബർ  എഞ്ചിനീയറിംഗ്  വകുപ്പിന്റെ   40 ലക്ഷത്തിലധികം രൂപ ചിലവഴിച്ചു കൊണ്ട് നവീകരിച്ച ഈറോഡ്, നവീകരണ സമയത്തുതന്നെ നാട്ടുകാർ ക്രമക്കേടിനെ കുറിച്ച് ആരോപണമുന്നയിച്ചിരുന്നു. എന്നാൽ അതൊക്കെ അവഗണിച്ചു കൊണ്ടു റോഡ് നിർമ്മാണ പ്രവർത്തി തുടരുകയും, ആറുമാസം മുൻപ്  നഗരസഭ  ചെയർമാന്റെ  അധ്യക്ഷതയിൽ എംഎൽഎ റോഡ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

റോഡ് നിർമ്മാണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് റോഡ് എത്രയും പെട്ടെന്ന് റീടാറിങ് നടത്തണം എന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പൊതു ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനമെടുത്തു. മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി അധ്യക്ഷതവഹിച്ചു. സിബിൻ കെ.ടി, നിതിൻ പ്രഭാകരൻ, തൻവീർ കൊല്ലം, സായിഷ് എംകെ, അഖിൽരാജ് മരളൂർ  എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *