വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. കാലത്ത് ദ്രവ്യകലശാഭിഷേകത്തിനും വൈകീട്ട് കലവറ നിറക്കലിനും ശേഷം തന്ത്രി കക്കാടില്ലിത്ത് നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. കൊടിയേറ്റത്തിന് നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം നൂറില്‍പ്പരം വാദ്യമേളങ്ങളോടെ 41 കലാകാരന്മാരുടെ ചെണ്ടമേള അരങ്ങേറ്റം നടക്കും. ഉത്സവം 28ന് ഞായറാഴ്ച കുളിച്ചാറാട്ടോടെ സമാപിക്കും.
