വിമുക്ത ഭടനെ ആദരിച്ചു
ബാലുശ്ശേരി: ഗുരുതരമായി ഷോക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മനസ്സാന്നിധ്യം കൊണ്ടു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന വിമുക്ത ഭടനെ സി.ആർ.പി.എഫ്. സൈനിക കൂട്ടായ്മയായ അമർജ്യോതി ആദരിച്ചു. അത്തോളി അരുവാട് വെച്ച് ചുമട്ടു ജോലിക്കിടെയാണ് കണ്ണിപ്പൊയിൽ സ്വദേശി കള്ളിക്കൂടത്തിൽ രാജന് അപകടമുണ്ടായത്. ബോധരഹിതനായി തെറിച്ചുവീണ രാജന് ഓടിയെത്തിയ മേലില്ലത്ത് സദാനന്ദൻ അടിയന്തര ശുശ്രൂഷ നൽകുകയായിരുന്നു.

സദാനന്ദൻ്റെ വീട്ടിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ജീവൻരക്ഷാ പഥക് ഫലകം കൈമാറി. അത്തോളി സി.ഐ. ജിതേഷ് പി.കെ., അത്തോളി ഇലക്‌ട്രിക്കൽ സെക്‌ഷൻ അസി. എൻജിനിയർ റാഷിദ്, അമർജ്യോതി ഭാരവാഹികളായ മധുസൂദനൻ, ഉണ്ണികൃഷ്ണൻ, ലിജീഷ്, രാഹുൽ എന്നിവർ പങ്കെടുത്തു.


