KOYILANDY DIARY

The Perfect News Portal

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളെ കോര്‍ത്തിണക്കി ടൂറിസം കോറിഡോര്‍ നിര്‍മിക്കണം

നാദാപുരം: വാണിമേല്‍, വളയം, ചെക്യാട്, നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ ടൂറിസം കോറിഡോര്‍ നടപ്പാക്കണമെന്ന് സിപിഐ എം നാദാപുരം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു.  തിരികക്കയം, തോണിക്കയം, അടിച്ചിപ്പാറ, വിലങ്ങാട് ഡാം, കണ്ടിവാതുക്കല്‍, വാഴമല തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളെ കോര്‍ത്തിണക്കി ടൂറിസം കോറിഡോര്‍ നിര്‍മിക്കണം. പദ്ധതി നടപ്പായാല്‍  മലയോര മേഖലയിലെ ജനങ്ങള്‍ക്ക്  തൊഴില്‍ ലഭ്യമാക്കാനും സാധിക്കും. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പൊതുചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി പി മോഹനന്‍ മറുപടി പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചക്ക് പി പി ചാത്തു മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ പി കുഞ്ഞമ്മദ്കുട്ടി, സി ഭാസ്കരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക, കെ കെ ദിനേശന്‍, ആര്‍ ഗോപാലന്‍ തുടങ്ങിയവര്‍ അഭിവാദ്യംചെയ്തു.

പി. പി ചാത്തു സെക്രട്ടറിയായി 21 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.  പി കെ ബാലന്‍, സി എച്ച് ബാലകൃഷ്ണന്‍, വി കുമാരന്‍, എ മോഹന്‍ദാസ്, നെല്ലിയേരി ബാലന്‍, സി എച്ച് മോഹനന്‍, ടി ചാത്തു, എന്‍ പി കണ്ണന്‍, ടി കെ അരവിന്ദാക്ഷന്‍, കെ കെ ദിനേശന്‍, പി പി ബാലകൃഷ്ണന്‍, ടി പ്രദീപ് കുമാര്‍, പി കെ രവീന്ദ്രന്‍, പി കെ ഷൈലജ, വി രാജീവ്, കെ പി പ്രദീഷ്, എം കുഞ്ഞിരാമന്‍, ടി അനില്‍കുമാര്‍, കെ പി വനജ, കെ പി രാജന്‍ എന്നിവരാണ് ഏരിയാ കമ്മിറ്റി  അംഗങ്ങള്‍.

Advertisements

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ റാലിയില്‍ അണിചേര്‍ന്നു. പൊതുസമ്മേളനം ഇ വി കുമാരന്‍-എ കണാരന്‍ നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി  പി പി ചാത്തു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി മോഹനന്‍, കെ കെ ലതിക എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി കെ ബാലന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *