വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: പള്ളിക്കര നാലാം വാർഡ് ഐക്യം കുടുംബശ്രീ എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വാർഡ് മെമ്പർ ദിബിഷ ബാബു ഉപഹാരങ്ങൾ കൈമാറി. കുടുബശ്രീ പ്രസിഡണ്ട് സിനൂജ ലജീഷ് അദ്ധ്യക്ഷയായി. സെക്രട്ടറി ഷൈനി ആനന്ദ്, രമ്യ മനോജ് , രാഗി സജീവൻ എന്നിവർ സംസാരിച്ചു.സീമാ സുരേഷ് നന്ദിയും പറഞ്ഞു.

