വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: സത്യഭാമ സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തം

ചെന്നൈ: ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിഷേധം ശക്തമായി. വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഹോസ്റ്റല്‍ കത്തിക്കുകയും കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക റെഡ്ഡി എന്ന വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.

നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ക്യാമ്പസിനുള്ളില്‍ തങ്ങിയാണ് പ്രക്ഷോഭം തുടരുന്നത്. 200ലേറെ പൊലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Advertisements

