KOYILANDY DIARY

The Perfect News Portal

വാട്ടർ അതോറിറ്റിയുടെ സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു

കൊയിലാണ്ടി: വാട്ടർ അതോറിറ്റിയുടെ നഗരഹൃദയത്തിലുള്ള സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. ദേശീയ പാതയിൽ ബ്ലോക്ക് ഓഫീസിനു സമീപത്താണ് ഈ സ്ഥലം. വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ ശുദ്ധജല വിതരണ ടാങ്ക് നിലനിന്നിരുന്ന സ്ഥലമാണിത്. വെള്ളത്തിൽ അമോണിയ അടങ്ങിയതിനെ തുടർന്ന് ജലവിതരണം നിർത്തുകയായിരുന്നു. പിന്നീട് പമ്പ് ഹൗസ് തകർത്ത് സ്വകാര്യ വ്യക്തി കൈയ്യേറാൻ ശ്രമം നടത്തിയെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടി സംഘടനകൾ തടയുകയായിരുന്നു.

തുടർന്ന് വാട്ടർ അതോറിറ്റി സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയായിരുന്നു. ഇപ്പോൾ ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുo.

Leave a Reply

Your email address will not be published. Required fields are marked *