വാട്ട്‌സ്ആപ്പ് കൂട്ടായ്മ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: ജീവകാരുണ്യ – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കീഴ്പയ്യൂര്‍ മഹല്ലില്‍ രൂപവത്കരിച്ച വാട്ട്‌സ്ആപ്പ് കൂട്ടായ്മ അബ് വാബുല്‍ ഹൈറിന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് ഫണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും നേത്ര പരിശോധന ക്യാമ്പ് മഹല്ല് ഖാസി ഇ.കെ. അബൂബക്കര്‍ ഹാജിയും ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ലോഗോ പ്രകാശനം ചെയ്തു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാഫിസ് മുഹമ്മദലി ജൗഹര്‍, അസ്സൈനാര്‍ കണ്ടോത്ത്, കാരേക്കണ്ടി നിഹാദ്, പൊയില്‍ അബ്ദുറഹിമാന്‍, ബഷീര്‍ ഉസ്മാന്‍, മെഹബൂബലി അസ്ഹരി, എം.കെ. അബ്ദുറഹിമാന്‍, വി.പി. റിയാസുസ്സലാം, മൂസ കോത്തമ്പ്ര, പി.കെ.കെ. അബ്ദുള്ള എന്നിവര്‍ സം സാരിച്ചു.
