വഴിയോര കച്ചവടം നിയന്ത്രിക്കണം : ടി. നസിറുദ്ദീൻ

കൊയിലാണ്ടി: സർക്കാർ അനുശാസിക്കുന്ന എല്ലാ നിയമങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ വഴിയാധാരമാക്കുന്ന രീതിയിൽ നടക്കുന്നതാണ് വഴിയോര കച്ചവടമെന്നും, ഇതിനെതിരെ നടപടി വേണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ ആവശ്യപ്പെട്ടു. പഴം, പച്ചക്കറി, തുണി, ചെരുപ്പ് ,കുട, ഇലക്ട്രോണിക്സ്, ബേക്കറി ഹോട്ടലുകളെയും, അനധികൃത കച്ചവടം ബാധിച്ചതായി അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി മേഖലാ യൂണിറ്റ് സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ കെ. സത്യൻ മുഖ്യാതിഥിയായി. കെ. എം. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടറി സേതുമാധവൻ, ഭാസ്കരൻ അലങ്കാർ, മനാഫ് കാപ്പാട്, മണിയോത്ത് മൂസ ഹാജി, സൗമിനി മോഹൻ ദാസ്, ടി.പി.ഇസ്മായിൽ എം. ശശീന്ദ്രൻ, ജലീൽ മൂസ, സുകുമാരൻ തിക്കോടി, മുജീബ് റഹ്മാൻ, ഉഷ മനോജ്, ടി.പി. ഷഹീർ, സുധ മാധവൻ, പി.കെ.ഷീബ, നസീമ, റോസ്ബന്നറ്റ്, ശ്രീകല പ്രസൂണ, കെ.കെ.ഫാറൂഖ് എന്നിവർ സംസാരിച്ചു.

എസ്.എസ്.എൽ.സി.പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നഗരസഭാ ശുചീകരണ തൊഴിലാളികളെയും സമ്മേളനം അനുമോദിച്ചു. പുതിയ ഭാരവാഹികളായി. കെ. എം. രാജീവൻ (പ്രസിഡണ്ട്) ടി.പി.ഇസ്മായിൽ (ജന: സി ക്രട്ടറി) മണിയോത്ത് മൂസ്സ (ട്രഷറർ) എം. ശശീന്ദ്രൻ, ജലീൽ മൂസ, പി. കെ. റിയാസ്, ടി.പി. ഷഹീർ, (വൈസ് പ്രസിഡണ്ടുമാർ) ജെ. കെ. ഹാഷിം, ടി.എ.സലാം, വി. പി. ബഷീർ, ഗിരീഷൻ ഗിരികല, (ജോയിൻറ് സി ക്രട്ടറിമാർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

