വയൽകിളികളെ കൂട്ടുപിടിച്ച് ഞങ്ങളെ ഭിന്നിപ്പിക്കാനാകില്ല: സന്തോഷ് കീഴാറ്റൂർ

തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ ഗ്രാമത്തെച്ചൊല്ലി ഛിദ്രശക്തികള്‍ നടത്തുന്ന അപവാദത്തിലൂടെ ഞങ്ങളെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. വയല്‍സമരക്കാരെ കൂട്ടുപിടിച്ച് കീഴാറ്റൂരിനെ കവരാന്‍ ആര്‍ക്കും കഴിയില്ല.
25വര്‍ഷമായി നാടകം കളിച്ച് നടക്കുമ്ബോഴും പ്രിയപ്പെട്ട നാടായി കാത്ത് സൂക്ഷിക്കുന്നത് കീഴാറ്റൂരിനെയാണ്. വലിയ പൂജകളോ ആചാരങ്ങളോ നടക്കാത്ത ഞങ്ങളുടെ നാട്ടിലേ ക്ഷേത്രത്തിലേക്കുപോലും പലതുമായി പലരും കടന്നുവരികയാണ്.

കീഴാറ്റൂരിന് കേരളത്തോട് പറയാനുള്ളത് ഒരുകൊടിക്ക് കീഴില്‍ അണിനിരക്കുന്ന കീഴാറ്റൂരുകാരെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നാണ്. സ്വന്തം നാടിനെ കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാന്‍ നാട്ടുകാരോടൊപ്പം തയ്യാറാകുമെന്ന് സന്തോഷ് പറഞ്ഞു.

