വയനാട് കുടുംബശ്രീ ഭക്ഷ്യമേളയില്‍ വന്‍തിരക്ക്
കല്‍പ്പറ്റ: കുടുംബശ്രീ ജില്ല മിഷന് കല്പറ്റയില് നടത്തുന്ന ഭക്ഷ്യമേളയില്‍ വന്‍ ജനത്തിരക്ക്. ജില്ലയിലെ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ വിവിധ സ്റ്റാളുകളിലായി വിത്യസ്ത വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 28 വരെ പരിപാടി നടക്കും. വിവിധയിനം പുഴുക്കുകള്‍, പായസങ്ങള്‍, ബിരിയാണികള്‍, സ്നാക്സുകള്‍, പാരമ്പര്യ ഭക്ഷണങ്ങള്‍, കൂണ് വിഭവങ്ങള്‍, വിത്യസ്തയിനം ജ്യൂസ് എന്നിവ മേളയില്‍ ലഭ്യമാണ്.
കൂടാതെ വയനാടന്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. കുടുംബശ്രീ ജെ എല്‍ ജി കളുടെ വിവിധയിനം അരികള്‍ മേളയില്‍ ലഭ്യമാണ്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ വി. ഹാരിസ്, കുടുംബശ്രീ ജില്ല മിഷന് കോര്‍ഡിനേറ്റര്‍ പി സാജിദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




