വയനാട്ടിൽ നാളെ എൽ.ഡി.എഫ് ഹർത്താൽ

വയനാട്: വയനാട്ടിൽ നാളെ എൽ.ഡി.എഫ് ഹർത്താൽ. സംരക്ഷിത വന മേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച വയനാട്ടിൽ എൽ.ഡി.എഫ് ഹർത്താൽ. രാവിലെ 6 മുതൽ വെെകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളും ആരാധനാലയങ്ങളിലേക്ക് പോകുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്. വിഷയത്തിൽ 16ന് യുഡിഎഫും ജില്ലാ ഹർത്താലിന് ആഹ്വാനം ചെയ്തു.

