വയനാട്ടില്‍ ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു. അമ്ബലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് പ്രസവിച്ചത്. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കവിത കല്‍പ്പറ്റക്ക് സമീപത്ത് വച്ചാണ് ബസില്‍ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
