വനിതാ മതില്: കണ്ണിചേരാന്‍ മുസ്ലിംലീഗ് വനിതാ നേതാവും

വളാഞ്ചേരി > വനിതാ മതിലില്‍ അണിചേരാന്‍ മുസ്ലിംലീഗ് വനിതാ നേതാവും. വളാഞ്ചേരി മുനിസിപ്പാലിറ്റി മുന്‍ അധ്യക്ഷയായ മുണ്ടശേരി ഷാഹിനയാണ് നവോത്ഥാന പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും സ്ത്രീ സമത്വവും സംരക്ഷിക്കാന്‍ നടത്തുന്ന പോരാട്ടത്തില്‍ ജാതി-മത-രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാ വനിതകളും കണ്ണിചേരണമെന്നും ഇവര്‍ പറഞ്ഞു. വനിതാ മതിലിനെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള തല്‍പ്പരകക്ഷികളുടെ നീക്കം മതേതര കേരളം തള്ളിക്കളയുമെന്നും അവര്‍ വ്യക്തമാക്കി.

നഗരസഭാ പ്രഥമ അധ്യക്ഷകൂടിയായ ഷാഹിന മുസ്ലിംലീഗ് വളാഞ്ചേരി കോതോള്‍ വാര്‍ഡ് പ്രസിഡന്റ് ഇ ഹസന്റെ ഭാര്യയാണ്.
Advertisements

