KOYILANDY DIARY.COM

The Perfect News Portal

വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി ഒരു കമാന്‍ഡന്റ്, 20 വനിതാ ഹവില്‍ദാര്‍, 380 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തുടങ്ങയ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍:

• 74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും

Advertisements

• വിഴിഞ്ഞം തുറമുഖത്തിനു പൊലീസ് സംരക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിഴിഞ്ഞം പുളിങ്കുടിയില്‍ ഒരു പുതിയ ഡിറ്റാച്ച്‌മെന്റ് യൂണിറ്റ് ആരംഭിക്കും.

സബ് ഇന്‍സ്പെക്ടര്‍ (പുനര്‍വിന്യാസം മുഖേന), സിവില്‍ പൊലീസ് ഓഫീസര്‍ 30, വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍ 6, ഡ്രൈവര്‍ 4 എന്നീ തസ്തികകള്‍ സൃഷ്ടിച്ചു.

• ഏനാത്ത് പാലത്തിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിക്കാന്‍ തീരുമാനിച്ചു.

• ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു

• സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനു ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നു ധനസഹായം ലഭ്യമാക്കുന്നതിന് നിലവിലുളള ഗവണ്‍മെന്റ് ഗാരന്റി മൂന്നു കോടി രൂപയില്‍നിന്ന് ആറു കോടിരൂപയാക്കി വര്‍ധിപ്പിച്ചു.

• കൃഷിവകുപ്പിന്റെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും കീഴിലുളള ഫാമുകളില്‍ വരുന്ന സീസണില്‍ ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടി, കശുവണ്ടി വികസന കോര്‍പ്പറേഷനും കാപെക്സിനും ലഭ്യമാക്കും.

• കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ മാനേജിരിയല്‍ തസ്തികകള്‍ സൃഷ്ടിച്ചു

• എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിക്കുകയും പിഎസ്സി മുഖേന സ്ഥിര നിയമനം, പ്രസവാവധി, അധ്യയന വര്‍ഷാവസാനം എന്നീ കാരണങ്ങളാല്‍ 179 ദിവസം സേവനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരുമായ അംഗപരിമിതര്‍ക്ക് പുനര്‍ നിയമനം നല്‍കും.

• ഭവന നിര്‍മാണ ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കും.

• ഔഷധ സസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകള്‍ സൃഷ്ടിക്കും

• എട്ടു തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും

• കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 2016 ജനുവരി 20-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍  ധനവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭ്യമാക്കും.

• കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവയും ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്ക്കരിക്കും

• തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് നിര്‍മ്മാണത്തിനായി 22.77ആര്‍ ഭൂമി സൗജന്യമായി നല്‍കും.

Share news

Leave a Reply

Your email address will not be published. Required fields are marked *