KOYILANDY DIARY.COM

The Perfect News Portal

വനിതാ ജനപക്ഷം പ്രക്ഷോപത്തിലേക്ക്

കാസര്‍ഗോഡ് : വിദ്യാര്‍ത്ഥികളെ മദ്യമയക്കുമരുന്ന് മാഫിയ കീഴടുക്കുന്നതിനെതിരെ അമ്മമാരെ സംഘടിപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങളെ രക്ഷിക്കുക വരുന്ന തലമുറയെ ഭൗതിക, ആത്മീയ ഉണര്‍വിലേക്ക് നയിക്കുക എന്ന മുദ്രാവാക്യവുമായി വനിതാ ജനപക്ഷം പ്രക്ഷോപത്തിലേക്ക്.

കാസര്‍കോട് ജില്ലയില്‍ സ്കൂളുകളിലും കോളേജുകളിലും മിഠായി രൂപത്തിലും മറ്റുമായി മാരകമായ മയക്കുമരുന്നുകള്‍ വിപുലമായി വിതരണം ചെയ്യപ്പെടുന്നു. ഇത് ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടികള്‍ക്ക് കഴിയില്ല. ജില്ലയില്‍ ഏതാണ്ട് നാലില്‍ ഒന്ന് ശതമാനം കുട്ടികള്‍ക്ക് ഇരയാക്കപ്പെട്ടു കഴിഞ്ഞു എന്ന ഭീകരമായ വസ്തുത ഇന്നും സമൂഹം തിരിച്ചറിഞ്ഞിട്ടില്ല.

പെറ്റമ്മയെ പോലും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇരയാക്കപ്പെടുകയും ബലിയാക്കപ്പെടുകയും ചെയ്യുന്ന ഈ കുട്ടികളെ രക്ഷിക്കാന്‍ സമൂഹം ഉണരേണ്ടതുണ്ട്.

Advertisements

നാടാകെ മാഫിയ വല്‍ക്കരണത്തിലേക്ക് നീങ്ങുമ്ബോഴും ഉറക്കം നടിക്കുന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ ഭരണകൂടങ്ങളുടെ നിലപാട് അപലപനീയമാണ്. മാരകമായ ഈ വിപത്തിനെ ചെറുക്കാന്‍ അമ്മമാരെ ബോധവല്‍ക്കരിച്ചു കൊണ്ട് വമ്ബിച്ച ബഹുജന പ്രക്ഷോപത്തിന് രൂപം കൊടുക്കാന്‍ വനിതാ ജനപക്ഷം കാസര്‍കോട് ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

കാഞ്ഞങ്ങാട് നടന്ന കണ്‍വന്‍ഷന്‍ വനിതാ ജനപക്ഷം സംസ്ഥാന പ്രസിഡന്റ് എം.നിഷ ഉദ്ഘാടനം ചെയ്തു. വനിതാ ജനപക്ഷം ജില്ലാ പ്രസിഡന്റ് ഷിജി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.

കേരള ജനപക്ഷം ഉന്നത അധികാര സമിതി അംഗം റോബിന്‍ മൈലാടൂര്‍, ജില്ലാ പ്രസിഡന്റ് ബേബി കൊല്ലക്കൊമ്ബില്‍, ജില്ലാ സെക്രട്ടറി വിനോദ് ജോസഫ്, ഇന്ദുലേഖ നാരായണന്‍, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *