KOYILANDY DIARY

The Perfect News Portal

റെയില്‍വേയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ട്രാക്കിലിരുന്നു സമരം ചെയ്തു

മുംബൈ: റെയില്‍വേയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു സമരം ചെയ്തു. മുംബൈയിലാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം നടന്നത്. സമരത്തെ തുടര്‍ന്ന് മുംബൈയിലേക്കുള്ള 30 ട്രെയിനുകള്‍ റദ്ദാക്കി.

രാവില ഏഴ് മണിയോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. മുത്തുങ്ക മുതല്‍ ഛത്രപതി ശിവജി ടെര്‍മിനല്‍ വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു പ്രതിഷേധിച്ചത്. ട്രെയിനുകള്‍ തടഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ സമരം. പകല്‍ പതിനൊന്ന് മണിയോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

റെയില്‍വെ റിക്രൂട്ട്മെന്റ് നടത്തിയിട്ട് നാല് വര്‍ഷമായെന്നും എന്നാല്‍ നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്നും ആരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. നിയമനം ലഭിക്കാത്തതുമൂലം പത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തെന്നും സമരക്കാര്‍ ആരോപിക്കുന്നു.

Advertisements

പൊലീസ് എത്തി ഉദ്യോഗാര്‍ത്ഥികളെ ട്രാക്കില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ വഴങ്ങിയില്ല. പ്ലകാര്‍ഡുകളും മുദ്രാവാക്യങ്ങളും വിളിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കി. ചിലര്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *