വനിതാ കമ്മീഷനെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിവേണം: കോടിയേരി

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷക്കെതിരെ സാമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ അപമാനകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു .
മീന്‍വില്‍പ്പന ചെയ്ത് കുടുംബം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനി ഹനാന് സിപിഐ എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും കോടിയേരി പറഞ്ഞു.

