വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ അധ്യക്ഷന്‍ വി.കെ. പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പി.എം നേതൃത്വത്തില്‍ ഇത് സംബന്ധിച്ച ധാരണയായി. വെള്ളിയാഴ്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിഭാഗം പേരും പ്രശാന്തിനെ പിന്തുണച്ചു.
മേയര്‍ എന്ന നിലയില്‍ കാഴ്ച വെച്ച പ്രവര്‍ത്തന മികവാണ് പ്രശാന്തിന് പരിഗണന ലഭിക്കാനിടയായത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാധന സാമഗ്രികള്‍ സമാഹരിച്ച് കയറ്റി അയക്കുന്നതില്‍ കാഴ്ച വെച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ സ്വീകാര്യതയും പ്രശംസയും നേടിയിരുന്നു. യുവനേതാവെന്ന പരിഗണനയും വി.കെ. പ്രശാന്തിന് അനുകൂല ഘടകമാണ്.

