KOYILANDY DIARY.COM

The Perfect News Portal

വടക്കഞ്ചേരിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

വ​ട​ക്ക​ഞ്ചേ​രി: മ​ക​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​ത്തി​ല്‍ സ​ഹി​കെ​ട്ട പി​താ​വ് മ​ക​നെ വെട്ടിക്കൊന്നു. തേ​നി​ടു​ക്ക് നെ​ല്ലി​യാം​ പാടം കു​ന്നം​കാ​ട് മ​ന്നാ​പ​റ​മ്പി ല്‍ മ​ത്താ​യി​യു​ടെ മ​ക​ന്‍ ബെ​യ്സി​ല്‍ (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്താ​യി​യെ (65) വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വീ​ടി​നു​ള്ളി​ല്‍ ഹാ​ളി​ലെ സ്റ്റെ​യ​ര്‍​കെ​യ്സി​ന​ടു​ത്താ​ണ് ബെ​യ്സി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച്‌ മ​രി​ച്ച നി​ല​യി​ല്‍ കി​ട​ന്നി​രു​ന്ന​ത്. സ​മീ​പ​ത്ത് വ​ടി​യും മ​റ്റും കി​ട​ക്കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് കൃ​ത്യം ന​ട​ന്നി​ട്ടു​ള്ള​ത്. ഭാ​ര്യ സാ​റാ​മ്മ​യെ മ​റ്റൊ​രു മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടാ​ണ് മ​ത്താ​യി മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​ന​ട​ത്തി​യ​തി​നു ശേ​ഷം പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ മ​ത്താ​യി മ​ക​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​യി വീ​ട്ടി​ലേ​ക്ക് ഉ​ട​ന്‍ വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​പി​ച്ച്‌ വീ​ട്ടു​കാ​രു​മാ​യി സ്ഥി​രം വ​ഴ​ക്കു​ണ്ടാ​കു​ന്പോ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞാ​ണ് ബെ​യ്സി​ല്‍ വ​ഴ​ക്ക് നി​ര്‍​ത്തി​യി​രു​ന്ന​ത്. ഇ​തി​നു മു​ന്‍​പും പ​ല​ത​വ​ണ ഇ​ത്ത​ര​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ പ്ര​ശ്നം തീ​ര്‍​ക്കാ​ന്‍ വീ​ട്ടി​ലെ​ത്താ​റു​ണ്ട്.

Advertisements

അ​ത്ത​ര​ത്തി​ല്‍ വ​ഴ​ക്കു തീ​ര്‍​ക്കാ​നാ​യി​രി​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് സു​ഹൃ​ത്ത് വീ​ട്ടി​ല്‍ വ​ന്ന​ത്. എ​ന്നാ​ല്‍ വാ​തി​ല്‍ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ബെ​യ്സി​ലി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ മ​ത്താ​യി​യെ സു​ഹൃ​ത്ത് പൂ​ട്ടി​യി​ട്ട് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്രാ​യേ​ലി​ല്‍ നേ​ഴ്സിം​ഗ് ജോ​ലി​യാ​യി​രു​ന്ന ബെയ്സി​ല്‍ ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. സ്പെ​യി​നി​ല്‍ ജോ​ലി​ക്കാ​യി പോ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​നു ശേ​ഷം മ​ത്താ​യി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *