KOYILANDY DIARY.COM

The Perfect News Portal

വടകര ഐഡിയ മൊബൈല്‍ ഔട്ട്ലറ്റിലെ ജീവനക്കാരിയെ കണ്ടെത്താനായില്ല

വടകര: കഴിഞ്ഞ ദിവസം കാണാതായ ഐഡിയ മൊബൈല്‍ ഔട്ട്ലറ്റിലെ ജീവനക്കാരി പ്രവീണയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഉര്‍ജ്ജിതമാകി. വടകര പോലീസ് നടത്തിയ തിരച്ചിലില്‍ പ്രവീണയുടെ സ്കൂട്ടര്‍ വടകരക്കടുത്തു കടല്‍ തീരത്ത് കണ്ടെത്തി. കെ എല്‍ പി 58 6450 നമ്ബര്‍ സ്കൂട്ടറാണ് വടകര സാന്‍ബാങ്ക്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഔട്ട്ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന 32 കാരിയും ഒരു കുട്ടിയുടെ അമ്മയുമായ പ്രവീണയെ തിങ്കളാഴ്ചയാണ് കാണാതായത് .ഈ മൊബൈല്‍ കടയുടെ ഉടമയെ ഒന്നര മാസം മുമ്ബ് കാണാതായിരുന്നു. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച്‌ അന്വേഷണം നടക്കുന്നതിനിടയിലാണ് ജോലിക്കാരിയായ യുവതിയെയും കാണാതായിരിക്കുന്നത്.

ഇന്നലെ വൈകീട്ട് സ്ഥാപനം പൂട്ടിയ ശേഷം എങ്ങോട്ടുപോയെന്നു വ്യക്തമല്ല. ഇവരുടെ സ്വന്തം വീട് ചൊക്ലിയിലാണ്. പരാതിയെ തുടര്‍ന്ന് എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇവരെ കുറിച്ച്‌ എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്ന് എടച്ചേരി പോലീസ് അഭ്യര്‍ഥിച്ചു. ഫോണ്‍: 0496 2547022

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *