ലോഹ്യ അനുസ്മരണവും വീർവീട്ടിൽ നാരായണന്റെ ഫോട്ടോ അനാച്ഛാദനവും

കൊയിലാണ്ടി: പൂക്കാട് കൊളക്കാടിൽ ഡോ: രാം മനോഹർ ലോഹ്യയുടെ 49 ാം ചരമവാർഷികം ആചരിച്ചു. ലോഹ്യ മന്ദിരത്തിൽ നടന്ന അനുസ്മരണത്തിൽ അഡ്വ. രാജീവൻ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ചേമഞ്ചേരിയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനും സാമൂഹ്യ പ്രവർത്തകനുമായിരു വീർവീട്ടിൽ നാരായണന്റ ഫോട്ടോ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. പ്രേമൻ അനാച്ഛാദനം ചെയ്തു. ഹിന്ദി സേവി സമ്മാൻ അവാർഡ് ലഭിച്ച കെ.പി. ഉണ്ണിഗോപാലൻ മാസ്റ്ററെ ഉപഹാരം നൽകി ആദരിച്ചു. കെ.ശങ്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രതീപൻ, വി.വി.മോഹനൻ, ഉണ്ണി തിയ്യക്കണ്ടി, ഇ.കെ.ഷബീർ, സബിത മേലാത്തൂർ, ബാബു കൂളൂർ എന്നിവർ സംസാരിച്ചു. ജി.എസ്. അവിനാഷ് സ്വാഗതവും ടി. ഗിരീഷ് നന്ദിയും പറഞ്ഞു.
