KOYILANDY DIARY

The Perfect News Portal

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

രാമനാട്ടുകര:​ സുപ്രീകോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ രാമനാട്ടുകരയിലെ ബിവറേജ് കോര്‍പ്പറേഷന്റെ വിദേശമദ്യ ഷോപ്പ് ​തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ​രാമനാട്ടുകര നഗരസഭാ അധികൃതരുടെ ​​നിലപാടില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നഗരസഭാ കാര്യാലയത്തിലേക്ക് നടന്ന മാര്‍ച്ചില്‍ മദ്യ വില്‍പ്പനശാല ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള​വര്‍ അണിനിരന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയര്‍ ചെയര്‍മാന്‍ ഡോ. ആര്‍സു ഉദ്ഘാടനം ചെയ്തു. എം.പി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എം.യമുന (കൗണ്‍സിലര്‍),എന്‍.സി.ഹംസ കോയ (രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്)​,​ടി.പി. ശശീധരന്‍ (കോണ്‍ഗ്രസ്),എം.കെ. മുഹമ്മദലി (മുസ്ലിം ലീഗ്),എം.പി.മോഹനന്‍ മാസ്റ്റര്‍ (ബി.ജെ.പി), പി.എം. അജ്മല്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ്), മസ്ജിദ് ബിലാല്‍, ​കെ.എം. പ്രഭാകരന്‍, ഷുക്കൂര്‍(കേരള നദ്വത്തൂര്‍ ​മുജാഹദ്ദീന്‍), പി.കൃഷ്ണന്‍, എം.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *