ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: കോട്ടയ്ക്കലിനടുത്ത് പാലത്തറയില്‍ പുലര്‍ച്ചെ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ഒരു വയസ്സായ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് തൊണ്ടയാട് കണ്ണിപ്പറമ്ബ് ‘ശ്രീലക്ഷ്മി’യില്‍ ബാലവര്‍ണേശ്വരി (ഒന്ന്), ഡ്രൈവര്‍ കണ്ണൂര്‍ കൂത്തുപറമ്ബ് നിര്‍മലഗിരി കൈവേലി എളമ്ബിലം പുതിയയില്‍ വീട്ടില്‍ സത്യജിത് (30) എന്നിവരാണു മരിച്ചത്. കാറില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. തൊണ്ടയാട് കണ്ണിപ്പറമ്ബ് ‘ശ്രീലക്ഷ്മി’യില്‍ രാജേഷ് (46), ശ്രീരുദ്രനാഥ് (എട്ട്) എന്നിവരും മറ്റൊരാളും സാരമായ പരുക്കുകളോടെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ ചികില്‍സിയിലാണ്.
