ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു

കൊയിലാണ്ടി: നഗരസഭ ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു. വയോജനങ്ങൾ എന്നും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ബോധവൽക്കരണ ദിനം ആചരിച്ചത്. മരളൂരിൽ പകൽ വീട്ടിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് നഗരസഭ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോക്ടർ അനഘ മനോജ് ബോധവൽക്കരണ ദിന സന്ദേശം കൈമാറി. ബാബു മാസ്റ്റർ, എൻ ടി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൗൺസിലർ രാജീവൻ സ്വാഗതവും, കോഡിനേറ്റർ ദിലീഷ് എൻ സി നന്ദിയും പറഞ്ഞു.


