KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തീരദേശ മേഖലയിൽ ഹാർബറിന് പുറത്തുള്ള മത്സ്യ വിൽപ്പന നിരോധിച്ചു. ആർ.ഡി.ഒ.

കൊയിലാണ്ടി മേഖലയിലെ മത്സ്യ വിൽപ്പന ഇനി മുതൽ കൊയിലാണ്ടി ഹാർബറിൽ നിന്ന് മാത്രം എന്ന് ആർ.ഡി.ഒ. അറിയിച്ചു.  പൊയിൽക്കാവ് ബീച്ച് മുതൽ തിക്കോടി കോടിക്കൽ ബീച്ച് വരെ മീൻ വിൽക്കാൻ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തും. കോടിക്കലിൽ ഓപ്പൺ മാർക്കറ്റിൽ നൂറ് കണക്കിന് മത്സ്യതൊഴിലാളികളും കച്ചവടക്കാരും കൂട്ടംകൂടി നിൽക്കുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇവരോട് ഇന്ന് മുതൽ കൊയിലാണ്ടി ഹാർബറിൽ വെച്ച് മാത്രമേ മത്സ്യം വിൽക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം നൽകി. ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപയിടെയുക്കുമെന്ന് ആർ.ഡി.ഒ. കെ.പി. അബ്ദുൾ റഹ്മാൻ അറിയിച്ചു. തുടർ ദിവസങ്ങളിൽ ഇവിടെ വിപണനം നടത്തിയാൽ മത്സ്യം പിടിച്ചെടുക്കുമെന്നും ആർ.ഡി.ഒ. പറഞ്ഞു. തഹസിൽദാർ കെ.കെ. ഗോഗുൽദാസ്, വില്ലേജ് ഓഫീസർമാര്യ വരിക്കോളി ജയൻ, രാജൻ സി. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *