KOYILANDY DIARY

The Perfect News Portal

ലോകത്തിലെ പ്രമുഖ നേതാക്കളുടെ പട്ടികയില്‍ ബറാക് ഒബാമ ഒന്നാമന്‍. മോദി ഏഴാമത്

ലണ്ടന്‍:  ലോകത്തിലെ ഏറ്റവും പ്രമുഖ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏഴാം സ്ഥാനം. 65 രാജ്യങ്ങളില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പ്രമുഖ നേതാക്കളെ കണ്ടെത്തിയത്. ഇന്റര്‍നാഷനല്‍ വേള്‍ഡ് ലീഡര്‍ ഇന്‍ഡെക്സാണ് വോട്ടെടുപ്പു നടത്തിയത്. 24% ആളുകള്‍ മോദിയെ പിന്തുണയ്ക്കുകയും 20% പേര്‍ എതിര്‍ക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കാണ് ഒന്നാം സ്ഥാനം.59% ആളുകള്‍ ഒബാമയെ പിന്തുണയ്ക്കുകയും 29% പേര്‍ എതിര്‍ക്കുകയും ചെയ്തു. മറ്റാരേക്കാളും സ്വാധീനമുള്ള വ്യക്തിയാണ് ഒബാമയെന്ന് സര്‍വെയില്‍ പറയുന്നു. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലോന്‍ദ്, റഷ്യന്‍ പ്രധാനമന്ത്രി വ്ളാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവര്‍ക്കാണ് മറ്റുസ്ഥാനങ്ങള്‍. പത്തു പേരുടെ പട്ടികയില്‍ മോദിക്കുശേഷം ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൗസഫ്, ‌സൗദി അറേബ്യ രാജാവ് സല്‍മാര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഇറാനിയന്‍ പ്രസിഡന്റ് ഹസാന്‍ റൗഹാനി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.