ലക്ഷ ദീപിലെ മത്സ്യ തൊഴിലാളികൾക്കെതിരെയുള്ള നടപടി പിൻമാറുക: സി.ഐ.ടി.യു.
കൊയിലാണ്ടി: ലക്ഷദീപിലെ ജനങ്ങളുടെ സ്വര ജീവിതം തകർക്കുന്ന അഡ്മിനിസ്‌റേറ്ററെ കേന്ദ്ര ഗവ: ഉടനെ പിൻവലിക്കാനും സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികളുൾപ്പെട്ട ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുതിയബസ് സ്റ്റാന്റ് പരിസരത്ത് മത്സ്യ തൊഴിലാളിയൂണിയൻ സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. മത്സ്യ തൊഴിലാളികൾക്കെതിരെയുള്ള ലക്ഷദീപ് ഭരണകൂടത്തിന്റെ നടപടി പിൻവലിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡണ്ട് കെ.. ദാസൻ ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി സി.എം.. സുനിലേശൻ കെ. രാജൻ, പ്രസിഡണ്ട് ടി.വി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ സംസാരിച്ചു. ചോയിക്കുട്ടി, സന്തോഷ്, അശോകൻ എന്നിവർ നേതൃത്വം നൽകി.
