റെയില്‍വേ പാര്‍ക്കിങ് ഫീസ് അന്യായമായി വര്‍ധിപ്പിച്ചതിനെതിരെ നടത്തിവന്നിരുന്ന സമരം താത്കാലികമായി നിര്‍ത്തിവെച്ചു

കൊയിലാണ്ടി: റെയില്‍വേ പാര്‍ക്കിങ് ഫീസ് അന്യായമായി വര്‍ധിപ്പിച്ചതിനെതിരെ യുവജനസംഘടനകളും പാസഞ്ചേഴ്‌സ് അസോസിയേഷനും നടത്തിവന്നിരുന്ന സമരം താത്കാലികമായി നിര്‍ത്തിവെച്ചു. കെ. ദാസന്‍ എം.എല്‍.എ. മുന്‍കൈ എടുത്ത് കരാറുകാരനും രാഷ്ടീയ യുവജന സംഘടനാ പ്രതിനിധികളും പാസഞ്ചേഴ്‌സ് അസോസിയേഷനുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബൈക്കിന്റെ പാര്‍ക്കിങ് ഫീസ് എട്ട് രൂപയില്‍ നിന്നു അഞ്ച് രൂപയായും കാറിന്റെത് 30 രൂപയില്‍ നിന്നു 20 രൂപയായും കുറയ്ക്കാന്‍ കരാറുകാരന്‍ സമ്മതിച്ചതോടെയാണ് സമരം താത്കാലികമായി നിര്‍ത്തിവെച്ചത്. സപ്തംബര്‍ അഞ്ചിനുള്ളില്‍ റെയില്‍വേ അധികാരികളുമായി ബന്ധപ്പെട്ടതിന് ശേഷം പാര്‍ക്കിംഗ് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനും ധാരണയായിട്ടുണ്ട്.
