KOYILANDY DIARY.COM

The Perfect News Portal

റിലീസായി ആദ്യമണിക്കൂറിൽ  അയ്യായിരം കാഴ്ചക്കാർ ”വൈരി” കുതിക്കുന്നു

റിലീസായി ആദ്യമണിക്കൂറിൽ  അയ്യായിരം കാഴ്ചക്കാർ കടന്ന് വൈരി… ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ് ബാനറിൽ  ഒട്ടനവധി മ്യൂസിക് ആൽബങ്ങളുടെ സംരംഭകനും കലാകാരനുമായ  പ്രവാസി മലയാളി  പ്രകാശ് നിർമ്മിക്കുന്ന ”വൈരി ” ഹ്രസ്വ ചിത്രം പ്രദർശനത്തിന്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തെ തേടിയെത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഒരു തിയേറ്റർ അനുഭവം ലഭിച്ചു എന്നാണ് ചിത്രത്തിന് ലഭിച്ച പൊതു അംഗീകാരം.

മാധ്യമ പ്രവർത്തകൻ പ്രശാന്ത് ചില്ലയാണ് 19 മിനുട്ട് ദൈർഘ്യമുള്ള വൈരി സംവിധാനം ചെയ്തത്. നടന്ന ഒരു സംഭവത്തിന്റെ ചുവട് പിടിച്ചുകൊണ്ട് രഞ്ജിത്ത് ലാൽ ആണ് വൈരിയുടെ  ആശയം പകർന്നത്. ക്യാമറ നിധീഷ് സാരംഗി. എഡിറ്റ്‌ വിപിൻ പി ബി എ, ബി ജി എം സാണ്ടിയും നിർവഹിച്ചിരിക്കുന്നു. ആർട്ട്‌ മകേശൻ നടേരി, മേക്കപ്പ് അശോക് അക്ഷയ, അസോസിയേറ്റ് ക്യാമറ ഷിബു ഭാസ്കർ, രാഹുൽ കാവിൽ, അസോസിയേറ്റ് ഡയറക്ടർ ആൻസൻ ജേക്കബ്, ജിത്തു കാലിക്കറ്റ്. അസോസിയേറ്റ് വൈശാഖ്നാദ് പോസ്റ്റർ ഡിസൈൻ ദിനേഷ് യു എം, തക്കാളി ഡിസൈൻ, അജു രജീഷ്. ഡബ്ബ് ഡി 5 സ്റ്റുഡിയോ ഹെലിക്യാം ഷിബിൻദാസ്, പി ആർ ഒ കുട്ടേട്ടൻസ് ഫിലിം. അഭിനേതാക്കൾ  മണിദാസ് പയ്യോളി, അർജ്ജുൻ സാരംഗി, ദേവനന്ദ, ഗോപിക മേനോൻ, ഭാഗ്യരാജ് കോട്ടൂളി, ദിലീപ് ഹരിതം, അശോക് അക്ഷയ.

ജൂൺ 9 ന് വൈകുന്നേരം 5 മണിക്ക് ചലച്ചിത്ര രംഗത്തെ പ്രമുഖരായ എസ് എൻ സ്വാമി, നാദിർഷാ, ടിനി ടോം, സ്വാസിക, ബിജു നാരായണൻ, ഹരിനാരായണൻ, പ്രജേഷ് സെൻ, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, എൻ എം ബാദുഷ, ഷാജി പട്ടിക്കര, വീണ നായർ, രതിൻ രാധാകൃഷ്ണൻ, അപ്പുണ്ണി ശശി, നൗഷാദ് ഇബ്രാഹിം, ശിവദാസ് പൊയിൽക്കാവ്, സ്വപ്ന പിള്ള എന്നിവരുടെയും, കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്‌മയിലെ സുഹൃത്തുക്കളുടെയും ഫേസ്ബുക്ക്‌ പേജിലൂടെയാണ് വൈരി റിലീസ് ചെയ്തത്. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റിന്റെ യു ട്യൂബ് ചാനലിലൂടെയാണ്  വൈരി പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *