റിറ്റ്‌സ് കാർ നിർമ്മാണം കമ്പനി അവസാനിപ്പിക്കുന്നു

ഡൽഹി > രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി കോംപാക്‌ട് ഹാച്ച്‌ബാക്ക് വാഹനമായ റിറ്റ്സിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു. 2009 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ റിറ്റ്സിന് പ്രതീക്ഷിച്ച വിജയം ഇതുവരെ നിരത്തുകളില്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ് കണക്കു പ്രകാരം കഴിഞ്ഞ രണ്ടുമാസമായി ഒരു റിറ്റ്സ് മോഡല്‍ പോലും കമ്ബനി ഉല്‍പാദിപ്പിച്ചിട്ടില്ല. മരുതി ഉടന്‍ പുറത്തിറക്കാനൊരുങ്ങുന്ന ഇഗ്നിസിന് വഴിമാറുന്നതിനാണ് റിറ്റ്സിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റില്‍ 3035, സെപ്തംബറില്‍ 2515, ഒക്ടോബറില്‍ 5 യൂണിറ്റ് എന്നിങ്ങനെയാണ് റിറ്റ്സിന്റെ അവസാന മാസങ്ങളിലെ വില്‍പ്പന.

സ്വിഫ്റ്റ്, സെലാരിയോ മോഡലുകള്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തി മുന്നേറുമ്ബോള്‍ റിറ്റ്സിന്റെ ഗ്രാഫില്‍ കുത്തനെ ഇടിവ് വന്നിരുന്നു. റിറ്റ്സ് പിന്‍വലിക്കുന്ന വിവരം മാരുതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പ്രഖ്യാനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ പതിപ്പ് 6000 ആര്‍പിഎമ്മില്‍ പരമാവധി 85 എച്ച്‌പി കരുത്തും 4000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ പതിപ്പ് 4000 ആര്‍പിഎമ്മില്‍ 73 എച്ച്‌പി കരുത്തും 190 ടോര്‍ക്കുമാണ് നല്‍കിയിരുന്നത്.

