റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പേരാമ്പ്ര സ്വദേശിനി

പേരാമ്പ്ര : ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറിയിലെ ഡി.അഞ്ജിമ. കോഴിക്കോട് ജില്ലയില്‍ മാത്രം 6500 സേവന സന്നദ്ധരായ വളണ്ടിയര്‍മാരുള്ള നാഷണല്‍ സര്‍വ്വിസ് സ്കീം പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി യൂണിറ്റിന്റെ വളണ്ടിയര്‍ ലീഡറാണ് അഞ്ജിമ.
ജില്ല, റീജണല്‍, സംസ്ഥാന തലങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സൗത്ത് ഇന്ത്യാ തല മത്സരശേഷമാണ് അഞ്ജിമയ്ക്ക് ഈ അസുലഭ അവസരം ലഭിക്കുന്നത്. ചെങ്കോട്ടയിലെ രാജവീഥികളില്‍ നടക്കുന്ന പരേഡില്‍ കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായി അഞ്ജിമ പങ്കെടുക്കുമ്പോള്‍ ഈ മലയോര ഗ്രാമവിദ്യാലയത്തിനും അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നാടിനും അത് അഭിമാന നിമിഷമാവും. പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് വിമുക്തഭടനായ ദാമോദരന്റെയും ശോഭനയുടെയും മകളാണ് അഞ്ജന.

