KOYILANDY DIARY

The Perfect News Portal

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണവുമായി ഡിവൈഎഫ്ഐ

വടകര : ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കാന്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവാക്കളുടെ കൂട്ടായ്മ ഒരുങ്ങുന്നു. താലൂക്കിലെ നിര്‍ധനരായ ആയിരക്കണക്കിന് രോഗികളുടെ ആശ്വാസകേന്ദ്രമായ ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐ  നടക്കുതാഴ മേഖലാ കമ്മിറ്റിയാണ് വര്‍ഷം മുഴുവന്‍ സൗജന്യ ഭക്ഷണ വിതരണത്തിന് നേതൃത്വമേറ്റെടുക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് പുതുവര്‍ഷത്തില്‍ നിര്‍വഹിക്കും. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. ജില്ലാ ആശുപത്രിയിലെത്തുന്ന രക്തം  ആവശ്യമുള്ള രോഗികള്‍ക്ക് രക്തം നല്‍കി മാതൃകയായ കൂട്ടായ്മയാണിത്. ജനകീയ ഇടപെടലിലൂടെ സാമൂഹ്യനന്മ ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടക്കുതാഴ മേഖലാ കമ്മിറ്റി നടപ്പാക്കിയിട്ടുണ്ട്.  വര്‍ഷം മുഴുവന്‍ ഭക്ഷണം നല്‍കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *