KOYILANDY DIARY

The Perfect News Portal

രേവതി പട്ടത്താന പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: വിദ്വല്‍ സദസ്സിന്റെ ഓര്‍മകള്‍ ഉണര്‍ത്തി തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന പ്രൗ‍ഢഗംഭീരമായ ചടങ്ങില്‍ രേവതിപട്ടത്താന പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കൃഷ്ണഗീതി പുരസ്‌കാരം പയ്യന്നൂര്‍ സ്വദേശി മധു ആലപ്പടമ്പി നും ക്ഷേത്ര കലാകാര പുരസ്‌കാരം ഗുരുവായൂര്‍ എം. വാസുദേവന്‍ നമ്പൂതിരിക്കും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ സമര്‍പ്പിച്ചു. 15,001 രൂപയും പ്രശസ്തിപത്രവും കൃഷ്ണശിലയും അടങ്ങുന്നതാണ് പുരസ്‌കാരം. മനസ്സിലുള്ള ഉച്ചനീചത്വങ്ങളെ എടുത്തുകളയുന്ന സദസ്സാണ് രേവതിപട്ടത്താനമെന്ന് എം.കെ. മുനീര്‍ എം.എല്‍.എ വ്യക്തമാക്കി.

മനോരമ തമ്പുരാട്ടി പുരസ്‌കാരം കൊടുങ്ങല്ലൂര്‍ വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എം. ലക്ഷ്മികുമാരിക്ക് സാമൂതിരി കെ.സി. ഉണ്ണിയനുജന്‍ രാജ സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും കൃഷ്ണശിലയും അടങ്ങുന്നതാണ് പുരസ്‌കാരം.

സമാപനച്ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായി. പൈതൃക പാരമ്ബര്യമുള്ള രേവതിപട്ടത്താനം നിലനിര്‍ത്താന്‍ സാംസ്‌കാരികവകുപ്പ് മുന്നിട്ടിറങ്ങണമെന്നും ഏഴുദിവസം നീണ്ടുനില്‍ക്കുന്ന സദസ്സ് നടത്താന്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നും എം.പി. അഭിപ്രായപ്പെട്ടു.

Advertisements

രേവതിപട്ടത്താന സമിതി സെക്രട്ടറി ടി.ആര്‍. രാമവര്‍മ, ബാലകൃഷ്ണ ഏറാടി, കെ.ബി. മോഹന്‍ദാസ്, പി.സി. രഞ്ജിത്ത് രാജ, പി.കെ. പ്രദീപ് കുമാര്‍ രാജ, വിവേക് രാജ, പി.സി. മധുരാജ്, കെ.സി. ഗോകുലപാലന്‍ എന്നിവര്‍ സംസാരിച്ചു. സംസ്‌കൃതവിജയികള്‍ക്കുള്ള പുരസ്‌കാരവിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *