രാജ്നാഥ് സിംഗ് കാര്‍ഗില്‍ സന്ദര്‍ശിച്ചു

ഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കാര്‍ഗില്‍ സന്ദര്‍ശിച്ചു. കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തിന് മുന്നോടിയായാണ് സന്ദര്‍ശനം. യുദ്ധ സ്മാരകത്തില്‍ പ്രതിരോധമന്ത്രി പുഷ്പാര്‍ച്ചന നടത്തി.
കാര്‍ഗില്‍ മേഖലകളിലെ സൈനിക താവളങ്ങള്‍ രാജ്നാഥ് സിംഗ് സന്ദര്‍ശിക്കുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. കരസേനാ മേധാവി വിപിന്‍ റാവത്തും പ്രതിരോധമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

