രാഷ്ട്രപിതാവിൻ്റെ 150 ആം ജന്മ വാർഷികം ആചരിച്ചു

കൊയിലാണ്ടി. മഹാത്മജിയുടെ 150 ആം ജന്മ വാർഷികത്തിൽ ശുചീകരണവും, ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ചേമഞ്ചേരി ഖാദി ഉൽപ്പാദന കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ഡയറക്ടർ പികെ ലളിത മണി ഉദ്ഘാടനം ചെയ്തു. ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ഡി.ഒ. സുരേഷ് കുമാർ, ശ്രീധരൻ മാസ്റ്റർ, എം. പരമേശ്വരൻ, ഹരീഷ് ബാബു, ബിനീഷ് എന്നിവർ സംസാരിച്ചു. ചിത്രരചന മത്സര വിജയികൾക്ക് വാർഡ് മെമ്പർ സബിത മേലാറ്റൂർ സമ്മാനദാനം നടത്തി.
